ശ്ലീഹാ സുവിശേഷത്തിന്‍റെ സന്ദേശവാഹകന്‍.
എഫേ 6:10-20
എഫേ 6:10-20 ശ്ലീഹാ സുവിശേഷത്തിന്‍റെ സന്ദേശവാഹകന്‍.
10 അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.11 സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.12 എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.13 അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.14 അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.15 സമാധാനത്തിന്‍െറ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.16 സര്‍വോപരി, ദുഷ്ടന്‍െറ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്‍െറ പരിച എടുക്കുവിന്‍.17 രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്‍െറ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
നിരന്തരം പ്രാര്‍ഥിക്കുവിന്‍
18 നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.19 ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്‍െറ രഹസ്യം ധൈര്യപൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.20 സുവിശേഷ രഹസ്യത്തിന്‍െറ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്‍െറ കടമയ്ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.
ഈ വചനം എന്‍റേതല്ല; പിതാവിന്‍റേതാണ്
യോഹ 14:21-24
യോഹ 14:21-24 ഈ വചനം എന്‍റേതല്ല; പിതാവിന്‍റേതാണ്.
21 എന്‍െറ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്‍െറ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.22 യൂദാസ് - യൂദാസ്കറിയോത്തായല്ല - അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?23 യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.24 എന്നെ സ്നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയച്ച പിതാവിന്‍േറതാണ്.