ആമുഖ പ്രാർത്ഥന
ശുശ്രൂഷി: മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മികൻ: കരുണയുള്ള കർത്താവേ, കരയുന്നവർ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവർ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാൽ നിന്റെ ദാസനെ (ദാസിയെ, ദാസരെ) ആശ്വസിപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ.

പ്രാർത്ഥന
“എന്റെ കർത്താവേ നിന്നെ ഞാൻ പ്രകീർത്തിക്കും.”
മഹിമയോടന്ത്യവിധിനാളിൽ
കർത്താവേ നീ അണയുമ്പോൾ
കരുണയോടെ എന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.
“കർത്താവേ നിന്നെ ഞാനാരാധിച്ചു.”
കർത്താവേ നിൻ കുരിശിനെ ഞാ-
നാരാധിച്ചു വണങ്ങുന്നു
അതുതാൻ ഞങ്ങൾക്കുത്ഥാനം
രക്ഷയുമുയിരും നൽകുന്നു.
തുടർച്ച
“ആകാശവും ഭൂമിയും നിന്റേതാകുന്നു.”
ആകാശവും ഭൂതലവും
താവകമല്ലോ കർത്താവേ
ജീവിക്കുന്നവനദയം നീ
നൽകണമേ, മൃതനായുസ്സും.
“അവരാനന്ദകീർത്തനങ്ങൾ പാടും.”
മൃതരാം നരരുടെ പാപങ്ങൾ
മായ്ക്കണമേ നിൻ കൃപയാലേ
മാമോദീസാ വഴിയങ്ങേ
സുതരാണവരെന്നോർക്കണമേ.
“അവന്റെ സന്തോഷത്തിലവരാനന്ദിക്കും.”
കർത്താവേ, നിൻ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉൾക്കൊണ്ടവരാം നിൻ സുതരെ
നിത്യവിരുന്നിൽ ചേർക്കണമേ.
“അവരിലാരും അവശേഷിച്ചില്ല.”
മഴപെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മൃതരിൽ ജീവനുദിക്കുന്നു.
“പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.”
ബാവാ പുത്രൻ റൂഹായേ
മൃതനാമെന്നിൽ കനിയേണം
ജീവൻ നൽകി മഹോന്നതമാം
പ്രഭയുടെ നാട്ടിൽ ചേർക്കേണം.
തുടർന്ന്
“ആദിമുതൽ എന്നേക്കും ആമേൻ.”
തെളിവായെന്നുടെ നാഥാ നിൻ
തിരുമിഴിയെല്ലാം കാണുന്നു
നിരവധിയാമെൻ പാപങ്ങൾ
നിരയായെണ്ണി വിധിക്കല്ലേ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മികൻ: കർത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്റെ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ, കർത്താവേ, അനുഗ്രഹിക്കണമേ.
കാർമ്മികൻ: കർത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ.
കാർമ്മികൻ: കൈക്കൊള്ളണമേ ഹൃദയംഗമാം
വിശ്വാസമൊടേ, ദാസൻ ചെയ്യും
ബലിയെൻ നാഥാ, തിരുസന്നിധിയിൽ.
സമൂഹം: കൈക്കൊള്ളണമേ...
കാർമ്മികൻ: പൂർവ്വന്മാരാം നോഹ്, അബ്രാഹം
ഇസഹാക്ക്, യാക്കോബ് മഹിതരായർതൻ
പരിപാവനമാം ബലികൾ പോലെ.
സമൂഹം: കൈക്കൊള്ളണമേ...
കാർമ്മികൻ: പുരുവത്സലരാം ശ്ലീഹരുമൊരുപോൽ
വിനയാന്വിതരായ് തവ സന്നിധിയിൽ
ചെയ്തൊരു നവമാം ബലിപോൽ നാഥാ.
സമൂഹം: കൈക്കൊള്ളണമേ...
കാർമ്മികൻ: ഉന്നതനൃപനാം മിശിഹാ നാഥാ, മൃതരെല്ലാരും
മിന്നിവിളങ്ങും വദനമൊടുണരാൻ വരമരുളേണം.
സമൂഹം: ഉന്നതനൃപനാം....
കാർമ്മികൻ: വിധിയുടെ നാളിൽ വിജയപ്രദയിൽ വിണ്ടലമെങ്ങും
പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ.
സമൂഹം: ഉന്നതനൃപനാം....
കാർമ്മികൻ: അന്ത്യമെഴാത്തോരവികലമോദം നുകരാൻ മൃതരെ
മഹിമാവൊഴുകും മണവറയിങ്കൽ ചേർക്കണമീശോ.
സമൂഹം: ഉന്നതനൃപനാം....
ശുശ്രൂഷി: കർത്താവേ, അഗാധത്തിൽനിന്നു നിന്നെ ഞാൻ വിളിക്കുന്നു.
മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
കാർമ്മികൻ: കർത്താവേ, അഗാധത്തിൽ നിന്നു നിന്നെ ഞാൻ വിളിക്കുന്നു.
സമൂഹം: കർത്താവേ എന്റെ ശബ്ദം കേൾക്കണമേ.
കാർമ്മികൻ: എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
സമൂഹം: കർത്താവേ നീ പാപങ്ങളെല്ലാം ഓർത്തിരിക്കുമെങ്കിൽ ആർക്ക് രക്ഷയുണ്ടാകും?
കാർമ്മികൻ: എന്തുകൊണ്ടെന്നാൽ പാപമോചനം നിന്റെ പക്കൽ നിന്നാകുന്നുവല്ലോ.
സമൂഹം: കർത്താവിൽ ഞാൻ ശരണം പ്രാപിക്കുന്നു.
കാർമ്മികൻ: എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.
സമൂഹം: പുലരിയാകാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെ കർത്താവേ, നിന്നെ ഞാൻ കാത്തിരിക്കുന്നു.
കാർമ്മികൻ: പുലരിയാകാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെ ഇസ്രായേലും കർത്താവിനെ കാത്തിരിക്കുന്നു.
സമൂഹം: എന്തുകൊണ്ടെന്നാൽ അവൻ കരുണയുള്ളവനാകുന്നു.
കാർമ്മികൻ: പൂർണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു.
സമൂഹം: ഇസ്രായേലിനെ അതിന്റെ പാപങ്ങളിൽനിന്നെല്ലാം അവൻ രക്ഷിക്കും.
കാർമ്മികൻ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂഹം: ആദിമുതൽ എന്നേക്കും ആമേൻ.
ശുശ്രൂഷി: മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മികൻ: സജീവവും ജീവദായകവുമായ ശബ്ദത്താൽ ലാസറിനെ ഉയിർപ്പിച്ച കർത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തിൽ നിന്റെ ദാസനെ (ദാസിയെ) വിളിക്കുകയും നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങൾ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികർത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ, കർത്താവേ അനുഗ്രഹിക്കണമേ.
കാർമ്മികൻ: കർത്താവേ, മരിച്ചവരെ നീ കരുണാപൂർവം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂർവം പരിപാലിക്കണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ നീ മഹിമയോടുകൂടി ഉയിർപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.

കുർബാന കഴിഞ്ഞ ഉടനെയാണെങ്കിൽ
കാർമ്മികൻ: കൈക്കൊള്ളണമേ ഹൃദയംഗമാം
വിശ്വാസമൊടേ, ദാസൻ ചെയ്യും
ബലിയെൻ നാഥാ, തിരുസന്നിധിയിൽ.
സമൂഹം: കൈക്കൊള്ളണമേ...
കാർമ്മികൻ: പൂർവ്വന്മാരാം നോഹ്, അബ്രാഹം
ഇസഹാക്ക്, യാക്കോബ് മഹിതരായർതൻ
പരിപാവനമാം ബലികൾ പോലെ.
സമൂഹം: കൈക്കൊള്ളണമേ...
കാർമ്മികൻ: പുരുവത്സലരാം ശ്ലീഹരുമൊരുപോൽ
വിനയാന്വിതരായ് തവ സന്നിധിയിൽ
ചെയ്തൊരു നവമാം ബലിപോൽ നാഥാ.
സമൂഹം: കൈക്കൊള്ളണമേ...
മറുവസരങ്ങളിൽ
കാർമ്മികൻ: ഉന്നതനൃപനാം മിശിഹാ നാഥാ, മൃതരെല്ലാരും
മിന്നിവിളങ്ങും വദനമൊടുണരാൻ വരമരുളേണം.
സമൂഹം: ഉന്നതനൃപനാം....
കാർമ്മികൻ: വിധിയുടെ നാളിൽ വിജയപ്രദയിൽ വിണ്ടലമെങ്ങും
പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ.
സമൂഹം: ഉന്നതനൃപനാം....
കാർമ്മികൻ: അന്ത്യമെഴാത്തോരവികലമോദം നുകരാൻ മൃതരെ
മഹിമാവൊഴുകും മണവറയിങ്കൽ ചേർക്കണമീശോ.
സമൂഹം: ഉന്നതനൃപനാം....
അഗാധത്തിൽ നിന്നുള്ള പ്രാർത്ഥന
ശുശ്രൂഷി: കർത്താവേ, അഗാധത്തിൽനിന്നു നിന്നെ ഞാൻ വിളിക്കുന്നു.
മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
കാർമ്മികൻ: കർത്താവേ, അഗാധത്തിൽ നിന്നു നിന്നെ ഞാൻ വിളിക്കുന്നു.
സമൂഹം: കർത്താവേ എന്റെ ശബ്ദം കേൾക്കണമേ.
കാർമ്മികൻ: എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
സമൂഹം: കർത്താവേ നീ പാപങ്ങളെല്ലാം ഓർത്തിരിക്കുമെങ്കിൽ ആർക്ക് രക്ഷയുണ്ടാകും?
കാർമ്മികൻ: എന്തുകൊണ്ടെന്നാൽ പാപമോചനം നിന്റെ പക്കൽ നിന്നാകുന്നുവല്ലോ.
സമൂഹം: കർത്താവിൽ ഞാൻ ശരണം പ്രാപിക്കുന്നു.
കാർമ്മികൻ: എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.
സമൂഹം: പുലരിയാകാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെ കർത്താവേ, നിന്നെ ഞാൻ കാത്തിരിക്കുന്നു.
കാർമ്മികൻ: പുലരിയാകാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെ ഇസ്രായേലും കർത്താവിനെ കാത്തിരിക്കുന്നു.
സമൂഹം: എന്തുകൊണ്ടെന്നാൽ അവൻ കരുണയുള്ളവനാകുന്നു.
കാർമ്മികൻ: പൂർണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു.
സമൂഹം: ഇസ്രായേലിനെ അതിന്റെ പാപങ്ങളിൽനിന്നെല്ലാം അവൻ രക്ഷിക്കും.
കാർമ്മികൻ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂഹം: ആദിമുതൽ എന്നേക്കും ആമേൻ.
മരിച്ചവർക്കായുള്ള പ്രാർത്ഥന
ശുശ്രൂഷി: മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മികൻ: സജീവവും ജീവദായകവുമായ ശബ്ദത്താൽ ലാസറിനെ ഉയിർപ്പിച്ച കർത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തിൽ നിന്റെ ദാസനെ (ദാസിയെ) വിളിക്കുകയും നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങൾ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികർത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ, കർത്താവേ അനുഗ്രഹിക്കണമേ.
കാർമ്മികൻ: കർത്താവേ, മരിച്ചവരെ നീ കരുണാപൂർവം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂർവം പരിപാലിക്കണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ നീ മഹിമയോടുകൂടി ഉയിർപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമേൻ, കർത്താവേ അനുഗ്രഹിക്കണമേ.
സമാപന പ്രാർത്ഥന
സമാപന പ്രാർത്ഥന
കാർമ്മികൻ: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടെ വാനമേഘങ്ങളിൽ നീ പ്രത്യക്ഷനാവുകയും സ്വർഗരാജ്യത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും മരിച്ചവർ അക്ഷയരായി കബറിടങ്ങളിൽനിന്നുയിർക്കുകയും, ദുഷ്ടജനങ്ങൾ നീതിമാന്മാരിൽനിന്നു വേർതിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തിൽ, നിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കായി ലോകാരംഭത്തിൽത്തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വർഗരാജ്യത്തിലേക്ക് ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) നീ സ്വീകരിക്കണമേ.
ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂഹം: ആമേൻ.